സി​എ​സ്ഐ വൈ​ദി​കവേ​ദി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
Friday, October 23, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ജോ​സ​ഫ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക വൈ​ദീ​ക​വേ​ദി അ​നു​ശോ​ചി​ച്ചു.
വൈ​ദീ​ക​വേ​ദി പ്ര​സി​ഡ​ന്‍റ് റ​വ. എ​ൽ. മോ​ഹ​ന​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​ദി​ക​വേ​ദി സെ​ക്ര​ട്ട​റി റ​വ. എം. ​വേ​ദ​രാ​ജ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​വ. എം.​എ​സ്. സ്വി​ങ്ക്ളി, മു​ൻ യൂ​ത്ത് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റ​വ. ഡി. ​ജേ​ക്ക​ബ്, റ​വ. ടി. ​ദേ​വ​പ്ര​സാ​ദ്, റ​വ. സി.​എ​സ്. ഫ്രാ​ങ്ക്ളി​ൻ​ദാ​സ്, റ​വ. ജെ. ​ജ​യ​രാ​ജ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. പ്രെ​യ​ർ ക​ണ്‍​വീ​ന​ർ റ​വ. എ.​ടി. ഷി​ബു അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.