ബ​ഡ്സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​രം: മ​ന്ത്രി എ.സി. മൊ​യ്തീ​ന്‍
Friday, October 23, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ ബ​ഡ്സ് സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ തെ​റാ​പ്പി ക്ലാ​സു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി എ. ​സി മൊ​യ്തീ​ന്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ ബ​ഡ്സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ വി​ഷ​മ​ത​ക​ള്‍ നേ​രി​ടു​ന്ന ബ​ഡ്സ് പ​ഠി​താ​ക്ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ തെ​റാ​പ്പി ക്ലാ​സു​ക​ള്‍ ആ​ശ്വാ​സ​മാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.​

മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​രോ കു​ട്ടി​യു​ടേ​യും നി​ല​വി​ലു​ള്ള ആ​രോ​ഗ്യ​സ്ഥി​തി മ​ന​സ്‌​സി​ലാ​ക്കി​യ​ശേ​ഷം ര​ക്ഷി​താ​ക്ക​ള്‍ മു​ഖേ​ന​യാ​ണ് തെ​റാ​പ്പി​ക​ള്‍ ന​ല്‍​കു​ന്ന​ത്. ഫി​സി​യോ​തെ​റാ​പ്പി, വൊ​ക്കേ​ഷ​ന​ല്‍ തെ​റാ​പ്പി, സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റിം​ഗ് തെ​റാ​പ്പി, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. വാ​ട്സ്ആ​പ്, ടെ​ലി​ഫോ​ണ്‍ മ​റ്റ് ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ ര​ക്ഷി​താ​ക്ക​ള്‍​ക്കും കൂ​ടി സൗ​ക​ര്യ​പ്ര​ദ​മാ​യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക്ലാ​സു​ക​ള്‍ ന​ല്‍​കു​ക.​

പ​ഴ​യ​കു​ന്നു​മ്മേ​ല്‍ ബി​ആ​ര്‍​സി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബി. ​സ​ത്യ​ന്‍ എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​സ്. ഹ​രി​കി​ഷോ​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. സി​ആ​ര്‍​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​റോ​ഷ​ന്‍, പ​ഴ​യ​കു​ന്നു​മ്മേ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ലാ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ന്‍, കെ.​എ​സ്. ഷി​ബു, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​കെ.​ആ​ര്‍ ഷൈ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.