അ​മ്മ​ത്തൊ​ട്ടി​ലി​ൽ പു​തി​യ അ​​തിഥിയെത്തി
Friday, October 23, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​മ്മ​ത്തൊ​ട്ടി​ലി​ലേ​ക്ക് ഒ​രു പെ​ണ്‍​കു​ഞ്ഞു കൂ​ടി. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടേ​മു​ക്കാ​ലി​നാ​ണു അ​ഞ്ചു ദി​വ​സം പ്രാ​യ​മാ​യ പു​തി​യ അ​തി​ഥി എ​ത്തി​യ​ത്.
സ്വ​ന്തം നാ​ട്ടി​ൽ സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പോ​രാ​ടി ലോ​ക ശ്ര​ദ്ധ​യി​ലേ​ക്കു വ​രി​ക​യും അ​തോ​ടൊ​പ്പം പാ​കി​സ്ഥാ​നി​ലെ സ്വാ​ത് താ​ഴ്‌വ​ര​യി​ൽ താ​ലി​ബാ​ൻ മ​ത​മൗ​ലി​ക വാ​ദി​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ പ​ങ്കാ​ളി​യാ​വു​ക​യും ചെ​യ്ത മ​ലാ​ല യൂ​സ​ഫ്സാ​യി​യു​ടെ സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് കു​ഞ്ഞി​നു മ​ലാ​ല എ​ന്നു പേ​രി​ട്ട​താ​യി സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജെ.​എ​സ്. ഷി​ജൂ​ഖാ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച ശേ​ഷം തി​രു​വ​ന​ന്ത​പു​രം ഹൈ​ടെ​ക് അ​മ്മ​ത്തൊ​ട്ടി​ലി​ൽ എ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ കു​ട്ടി​യാ​ണ് മ​ലാ​ല.
ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി തൈ​ക്കാ​ട് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ഞ്ഞി​ന് കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​ത്തി​ലെ പോ​റ്റ​മ​മ്മ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും പു​തി​യ അ​തി​ഥി.​സം​സ്ഥാ​ന​ത്ത് അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ച്ച​തി​നു ശേ​ഷം ല​ഭി​ക്കു​ന്ന 276-ാമ​ത്തെ കു​ട്ടി​യാ​ണ് മ​ലാ​ല.
തി​രു​വ​ന​ന്ത​പു​രം അ​മ്മ​ത്തൊ​ട്ടി​ലി​ലി​ലെ 140-ാമ​ത്തെ കു​രു​ന്നും. ​കു​ട്ടി​യു​ടെ ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട​തി​നാ​ൽ അ​വ​കാ​ശി​ക​ൾ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ സ​മി​തി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷി​ജൂ​ഖാ​ൻ അ​റി​യി​ച്ചു.