തു​റ​മു​ഖ ന​ർ​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ലം വൃ​ത്തി​യാ​ക്കി
Friday, October 23, 2020 11:45 PM IST
വി​ഴി​ഞ്ഞം: തു​റ​മു​ഖ ന​ർ​മാ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് കാ​ട്മൂ​ടി​ക്കി​ട​ന്ന നാ​ലേ​ക്ക​ർ സ്ഥ​ലം വി​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി. ഏ​താ​നും മാ​സ​ങ്ങ​ളാ​യി​പ്ര​ദേ​ശ​ത്തെ ആ​ടു​മാ​ടു​ക​ളെ അ​ഞ്ജാ​ത ജീ​വി ക​ടി​ച്ച് കൊ​ല്ലു​ന്ന​ത്നാ ട്ടു​കാ​ർ​ക്കി​ട​യി​ൽ​ഭീ​തി പ​ര​ത്തി​യി​രു​ന്നു.
അ​ഞ്ജാ​ത ജീ​വി കാ​ട് മൂ​ടി​ക്കി​ട​ന്ന സ്ഥ​ല​ത്തു​ണ്ടെ​ന്ന അ​ഭ്യൂ​ഹം ഉ​യ​ർ​ന്ന​തോ​ടെ ഭീ​തി​യി​ലാ​യ നാ​ട്ടു​കാ​ർ കാ​ട് വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും തു​റ​മു​ഖ നി​ർ​മാ​ണ​ക​മ്പ​നി​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.
ഇ​തേ​തു​ട​ർ​ന്നാ​ണ് മു​ല്ലൂ​ർ നെ​ല്ലി​കു​ന്നി​ന് സ​മീ​പ​ത്ത് ത​പോ​വ​ൻ ഹെ​റി​റ്റേ​ജി​ന് പി​ൻ​വ​ശ​ത്താ​യു​ള്ള സ്ഥ​ലംകാ​ട് വി​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വെ​ട്ടി തെ​ളി​ച്ച് വൃ​ത്തി​യാ​ക്കി​യ​ത്.