മു​സ്‌​ലിംലീ​ഗ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Friday, October 23, 2020 1:31 AM IST
നെ​ടു​മ​ങ്ങാ​ട് : കു​ണ്ടും കു​ഴി​യും വെ​ള്ള​കെ​ട്ടു​മാ​യി യാ​ത്ര ദു​രി​ത​ത്തി​ലാ​യ പ​ഴ​കു​റ്റി-​ക​ന്യാ​കു​ള​ങ്ങ​ര റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ട് മു​സ്‌​ലിംലീ​ഗ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ​ഞ്ചാ​ര യോ​ഗ്യ​മാ​യ ഒ​രു റോ​ഡ് പോ​ലും ഇ​ല്ല​ന്നും സ്ഥ​ലം എം​എ​ൽ​എ മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ല​ന്നും പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​നി​ൽ പ​രാ​ജ​യ​പെ​ട്ട​തി​ന് ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല​ന്നും മാ​ർ​ച്ച് ഉ​ദ്ഘ​ട​നം ചെ​യ്ത് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ക​ണി​യാ​പു​രം ഹ​ലീം പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ന്യാ​കു​ള​ങ്ങ​ര ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​റ​സ് മാ​റ്റ​പ്പ​ള്ളി, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മ​തി അം​ഗം ചാ​ന്നാ​ങ്ക​ര എം.​പി. കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.