റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 23, 2020 1:31 AM IST
വി​തു​ര : മാ​ങ്കോ​ട്ടു​കോ​ണം ല​ക്ഷം വീ​ട് കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഇ​രു​പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ട​പ്പാ​തെ മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.
എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 23 ല​ക്ഷം രൂ​പ ചെ​ല​വൊ​ഴി​ച്ചാ​ണ് റോ​ഡ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോളനിയിൽ നടത്തിയ യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.