കാ​ട്ടാ​ക്ക​ട -ബാ​ല​രാ​മ​പു​രം റോ​ഡ് ന​വീ​ക​ര​ണം നി​ല​ച്ചു
Friday, October 23, 2020 1:30 AM IST
കാ​ട്ടാ​ക്ക​ട : മ​ല​യോ​ര മേ​ഖ​ല​യെ ദേ​ശീ​യ പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന കാ​ട്ടാ​ക്ക​ട-​ബാ​ല​രാ​മ​പു​രം റോ​ഡ് ന​വീ​ക​ര​ണം നി​ല​ച്ചു. ക​രാ​ർ എ​ടു​ത്തി​രു​ന്ന ക​മ്പ​നി​യു​ടെ ഉ​ട​മ മ​രി​ച്ച​തോ​ടെ​യാ​ണ് ജോ​ലി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.
ദീ​ർ​ഘ​നാ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്ന റോ​ഡ് ന​വീ​ക​ര​ണ​ത്തി​ലെ ടാ​റിം​ഗ് ക​ഴി​ഞ്ഞ മൂ​ന്നി​ന് കാ​ട്ടാ​ക്ക​ട ച​ന്ത ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ണി തു​ട​ങ്ങി​യ അ​ടു​ത്ത​ദി​വ​സം റോ​ഡ് പ​ണി​ക്കു​ള്ള ബി​റ്റു​മി​ൻ മി​ശ്രി​തം പാ​ലി​യോ​ട് നി​ന്നും കൊ​ണ്ടു​വ​രു​ന്ന​ത് അ​വി​ടെ​യു​ള്ള നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​തോ​ടെ പ​ണി ത​ട​സ​പ്പെ​ട്ടി​രു​ന്നു.
ഈ ​വി​ഷ​യം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​രാ​ർ ക​മ്പ​നി​യു​ടെ ഉ​ട​മ​യു​ടെ മ​ര​ണം. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ക​രാ​റെ​ടു​ത്ത ക​ൺ​സ്ട്ര​ക്ഷ​ൻ​സ് ക​മ്പ​നി​യു​ടെ ഉ​ട​മ ജി.​സു​ധാ​ക​ര​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.
ഇ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളും, ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളും, മ​രാ​മ​ത്ത് ജീ​വ​ന​ക്കാ​രു​മു​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി.
നി​രീ​ക്ഷ​ണ സ​മ​യം ക​ഴി​ഞ്ഞ് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം തു​ട​ർ ന​ട​പ​ടി ആ​ലോ​ചി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ഇ​തോ​ടൊ​പ്പം മ​ല​യോ​ര ഹൈ​വേ​യു​ടെ ആ​ദ്യ റീ​ച്ചി​ന്‍റെ ജോ​ലി​ക​ളും ഈ ​ക​ൺ​സ്ട്ര​ക്ഷ​ൻ​സ് ക​ന്പ​നി​യാ​ണ് ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള​ത്. കാ​ട്ടാ​ക്ക​ട ച​ന്ത മു​ത​ൽ ബാ​ല​രാ​മ​പു​രം വ​രെ​യു​ള്ള ഏ​ഴു കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ 10.2 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ക​രാ​ർ ഉ​റ​പ്പി​ച്ച് ഏ​പ്രി​ലി​ൽ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​ണ് .