സ്വ​പ്ന​ക്കൂ​ടി​ന് പ​ങ്കാ​ളി​ക​ളാ​കാ​ന്‍ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും
Friday, October 23, 2020 1:30 AM IST
വെ​ള്ള​റ​ട : സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേഡറ്റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​പാ​ഠി​ക്കൊ​രു​ക്കു​ന്ന സ്വ​പ്ന​ക്കൂ​ടി​ന് പ​ങ്കാ​ളി​ക​ളാ​കാ​ന്‍ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മെ​ത്തി.
ആ​നാ​വൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക്കാ​യി നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന വീ​ടി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മെ​ത്തി​യ​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടാ​തെ പോ​യ​തോ​ടെ സ​ഹ​പാ​ഠി​യു​ടെ വീ​ട് നി​ർ​മാ​ണം കു​ട്ടി​പ്പോ​ലീ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് ​കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​വി​ല്‍ ത​ക​ര്‍​ന്നു വീ​ണ വീ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ മാ​റ്റി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ്ലാ​റ്റ്ഫോം ഒ​രു​ക്കു​മ്പോ​ള്‍ അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഒ​പ്പം കൂ​ടു​ക​യാ​യി​രു​ന്നു.
കോ​-ഒാർഡി​നേ​റ്റ​റും അ​ധ്യാ​പ​ക​നു​മാ​യ സൗ​ദീ​ഷ് ത​മ്പി, ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗം പാ​ലി​യോ​ട് ശ്രീ​ക​ണ്ഠ​ന്‍ ,ഗ്രാ​മ പ​ഞ്ചാ​യ​ത്തു വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ മ​ണ​വാ​രി ബി​നു​കു​മാ​ര്‍ ,ലോ​റ​ന്‍​സ്,ജ​സ്റ്റി​ന്‍​രാ​ജ്, തു​ട​ങ്ങി​യ​വ​രാ​ണ് കു​ട്ടി​പ്പോ​ലീ​സി​ന് ക​രു​ത്താ​യി ഒ​പ്പ​മു​ള്ള​ത്.