ജ​ല​വി​ത​ര​ണം ഇ​ന്നും​ നാ​ളെ​യും മു​ട​ങ്ങും
Friday, October 23, 2020 1:30 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പേ​രൂ​ർ​ക്ക​ട ജ​ല​സം​ഭ​ര​ണി​യി​ൽ ഒ​ന്നാം ഘ​ട്ട ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യും ര​ണ്ട ാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യും പേ​രൂ​ർ​ക്ക​ട, കു​ട​പ്പ​ന​ക്കു​ന്ന്, ഹാ​ർ​വി​പു​രം, ചെ​ട്ടി​വി​ളാ​കം, ക​വ​ടി​യാ​ർ, വെ​ള്ള​യ​ന്പ​ലം, ന​ന്ത​ൻ​കോ​ട്, കു​റ​വ​ൻ കോ​ണം, പ​ട്ടം, മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​രം, ഉ​ള്ളൂ​ർ, കേ​ശ​വ​ദാ​സ​പു​രം , മു​ട്ട​ട, അ​ന്പ​ല​മു​ക്ക്, ഉൗ​ളം​പാ​റ, പെ​പ്പി​ൻ​മൂ​ട്, ജ​വ​ഹ​ർ ന​ഗ​ർ, ശാ​സ്ത​മം​ഗ​ലം മു​ത​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.