വി​തു​ര -തൊ​ളി​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ടം ഉ​ട​ൻ: കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ
Friday, October 23, 2020 1:28 AM IST
വി​തു​ര : ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​തു​ര -തൊ​ളി​ക്കോ​ട് സ​മ്പൂ​ർ​ണ ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്ന് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ .കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ന​ബാ​ർ​ഡി​ൽ നി​ന്നും അ​നു​വ​ദി​ച്ച 31.50 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യി​ൽ വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടാ​ളം​കു​ഴി​യി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റി​ന്‍റെ ടാ​ങ്ക് സ്ഥാ​പി​ക്കും. കൂ​ടാ​തെ വി​തു​ര പ​ഞ്ചാ​യ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 5.5 കി​ലോ​മീ​റ്റ​ർ ദൂ​രം ജ​ല​വി​ത​ര​ണ ലൈ​നു​ക​ളും പൂ​ർ​ത്തി​യാ​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റ​വു​മ​ധി​കം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യാ​നു​ള്ള​ത് തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ്. ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ച്ച​മ​ല​യി​ൽ 1.67 ല​ക്ഷം ലി​റ്റ​റി​ന്‍റെ ടാ​ങ്ക് സ്ഥാ​പി​ക്കും. മേ​ലെ തൊ​ളി​ക്കോ​ട് ര​ണ്ടു ല​ക്ഷം ലി​റ്റ​റി​ന്‍റെ ടാങ്ക്സ്ഥാ​പി​ക്കും. കൂ​ടാ​തെ നി​ല​വി​ലെ തോ​ട്ടു​മു​ക്കി​ലെ ടാ​ങ്കി​ൽ നി​ന്നും പ​ച്ച​മ​ല ടാ​ങ്കി​ലേ​ക്കും വാ​വു​പു​ര പ്ലാ​ന്‍റി​ൽ നി​ന്നും കു​ണ്ടാ​ളം​കു​ഴി​യി​ലേ​ക്കും പ​മ്പിം​ഗ് മെ​യി​ൻ സ്ഥാ​പി​ക്കും. ഇ​വ​യ്ക്കൊ​പ്പം തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 42 കി​ലോ​മീ​റ്റ​ർ ദൂ​രം ജ​ല​വി​ത​ര​ണ ലൈ​നു​ക​ളും സ്ഥാ​പി​ച്ചു കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നും ക​ഴി​യു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.
ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ജി.​കാ​ർ​ത്തി​കേ​യ​ൻ സ്പീ​ക്ക​ർ ആ​യി​രി​ക്കെ​യാ​ണ് സ​മ്പൂ​ർ​ണ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച​ത്.​നി​ല​വി​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 22 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന പ​ണി​ക​ൾ കൂ​ടി ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.