ടൂ​റി​സ്‌റ്റുക​ളെ വി​സ്മ​യിപ്പി​ക്കാ​ൻ പൊ​ന്മു​ടി ഒ​രു​ങ്ങി
Friday, October 23, 2020 1:28 AM IST
വി​തു​ര :സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യു​ള്ള പൊ​ന്മു​ടി ലോ​വ​ർ സാ​നി​റ്റോ​റി​യം സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. 2.8കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.​

പൊ​ന്മു​ടി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് 2017ൽ ​തു​ട​ക്ക​മി​ട്ട പ​ദ്ധ​തി​യാ​ണി​ത്.

കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​ക്ക​ളം, ലാ​ൻ​ഡ് സ്കേ​പ്പിം​ഗ്, ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ക്കാം. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ പാ​ർ​ക്കി​ങ്ങി​നും ലോ​വ​ർ സാ​നി​റ്റോ​റി​യം ഉ​പ​യോ​ഗി​ക്കാം.

നി​ല​വി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ത​ങ്ങാ​ൻ ഗ​വ. ഗ​സ്റ്റ് ഹൗ​സ്, കെ​ടി​ഡി​സി കോ​ട്ടേ​ജു​ക​ൾ എ​ന്നി​വ​യാ​ണു​ള്ള​ത്. നാ​ല് കോ​ടി രൂ​പ മു​ട​ക്കി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ ബ്ലോ​ക്ക് നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.

ഡി.​കെ. മു​ര​ളി എം​എ​ൽ​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ് , ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ൻ, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ചി​ത്ര​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷീ​ബ​ഗി​രീ​ഷ്, വാ​ർ​ഡ് അം​ഗം എ. ​ആ​ർ. ജി​ഷ, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​സ്. ബി​ന്ദു​മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.