പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല : തി​രി തെ​ളി​ച്ചു പ്ര​തി​ഷേ​ധി​ക്കും
Friday, October 23, 2020 1:28 AM IST
കോ​ട്ട​യം: കൊ​ല്ലം ജി​ല്ല​യി​ലെ കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ൻ​കാ​വ്, തെ​ന്മ​ല പ​ഞ്ചാ​യ​ത്തു​ക​ൾ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ഇ​ന്ന് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ന്ന് രാ​ത്രി ഏ​ഴി​ന് ആ​യി​ര​ത്തോ​ളം പേ​ർ തി​രി തെ​ളി​യി​ച്ചു പ്ര​തി​ഷേ​ധി​ക്കും.

ആ​ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ൾ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. വി​ജ്ഞാ​പ​നം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ ഇ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​കും.

ദേ​ശീ​യ ശ​രാ​ശ​രി​ക്കും മു​ക​ളി​ൽ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​ള്ള കേ​ര​ള​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ കൂ​ടി ബ​ഫ​ർ സോ​ണി​ലാ​ക്കി ക​ർ​ശ​ന നി​യ​ന്ത്ര​ങ്ങ​ൾ വ​രു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ താ​മ​സ​സ്ഥ​ലം ഉ​ൾ​പ്പ​ടെ ഉ​പേ​ക്ഷി​ച്ചു പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​രു​ന്ന സ്ഥി​തി​യാ​ണ്.
​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ബ​ർ, വാ​ഴ, കാ​പ്പി കൊ​ക്കോ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ​വി​ധ കൃ​ഷി​ക​ളും പ​ശു വ​ള​ർ​ത്ത​ൽ, മീ​ൻ വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​വ​യും പ്രാ​ദേ​ശി​ക​മാ​യി മാ​ത്ര​മേ വി​പ​ണ​നം ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. അ​തോ​ടു കൂ​ടി ഈ ​മേ​ഖ​ല​യി​ൽ കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​ർ ര​ണ്ടാം കി​ട പൗ​ര​ന്മാ​രാ​യി മാ​റും.
െ ഈ ​മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്കു ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ പു​ര​യി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​താ​വു​ക​യും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ പു​തി​യ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നു പോ​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് കൂ​ടി ഫോ​റ​സ്റ്റ് അ​നു​മ​തി ന​ല്കു​ക​യോ​ള്ളു.
വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​തി​രെ വി​യോ​ജി​പ്പ് അ​റി​യി​ച്ചി​ട്ടും നാ​ലു വ​ർ​ഷ​മാ​യി​ട്ടും ഇ​തു​വ​രെ​യും പ്രാ​ദേ​ശി​ക ഭ​ര​ണ കൂ​ടാ​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ട്ടി​ല്ല.

മൂ​ന്നു പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 500 ക​ർ​ഷ​ക​രും അ​വ​രെ പി​ന്തു​ണ​ച്ചു 500 പേ​രും ഇ​ന്ന് തി​രി തെ​ളി​ക്ക​ൽ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ക്കും. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള നി​വേ​ദ​നം മൂ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്റു​മാ​രു​ടെ​യും ജ​ന​കീ​യ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നാ​ളെ മ​ന്ത്രി കെ. ​രാ​ജു​വി​നു കൈ​മാ​റും.