പെ​രു​മാ​തു​റ എ​ൽ​പി സ്കൂ​ൾ ഹൈ​ടെ​ക്ക് നി​ല​വാ​ര​ത്തി​ലേ​ക്ക്
Wednesday, October 21, 2020 11:57 PM IST
ക​ഴ​ക്കൂ​ട്ടം : പെ​രു​മാ​തു​റ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​മെ​ഴ്സി​ക്കു​ട്ടി​യ​മ്മ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ 73 ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി​ൽ 266.63 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്. ക​മ്പ്യൂ​ട്ട​ർ ലാ​ബ്, ലൈ​ബ്ര​റി തു​ട​ങ്ങി​യ​വ പു​തി​യ കെ​ട്ടി​ട​ത്തി​ൽ സ​ജ്ജ​മാ​ക്കും.​തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളെ കാ​ലാ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്കു​ന്ന​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡപ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഡീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ക​ന​ക​ദാ​സ്, തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ എം.​എ. മു​ഹ​മ്മ​ദ് അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.