പെ​രു​മാ​തു​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ മ​ന്ദി​രം
Wednesday, October 21, 2020 11:57 PM IST
ക​ഴ​ക്കൂ​ട്ടം : പെ​രു​മാ​തു​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി നി​ർ​വ​ഹി​ച്ചു.​പെ​രു​മാ​തു​റ എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഡീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ക​ന​ക​ദാ​സ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൻ. ന​സീ​ഹ , ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​മ​ണി​ക​ണ്ഠ​ൻ തു​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.