മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്ക് പ​ലി​ശ ര​ഹി​ത വാ​യ്പ
Wednesday, October 21, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍റ് ടു ​ഫി​ഷ​ര്‍ വി​മ​ണ്‍ (സാ​ഫ്) മു​ഖാ​ന്ത​രം തീ​ര​മൈ​ത്രി പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കു​ന്ന​തി​ന് മ​ത്സ്യ​ക്ക​ച്ച​വ​ടം, ഉ​ണ​ക്ക​മീ​ന്‍​ക്ക​ച്ച​വ​ടം, പീ​ലിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ ചെ​യ്യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. പ​ലി​ശ​യ്ക്ക് ക​ട​മെ​ടു​ത്ത് മ​ത്സ്യ​ക്ക​ച്ച​വ​ടം ചെ​യ്യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ചാ​ണ് പ​ദ്ധ​തി.​
അ​പേ​ക്ഷ​ക​ര്‍ എ​ഫ്എ​ഫ്ആ​ര്‍ ര​ജി​സ്റ്റ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​രാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി ഇ​ല്ല. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന ഒ​രു ഗ്രൂ​പ്പി​ന് പ​ര​മാ​വ​ധി 50,000 രൂ​പ (ഒ​രാ​ള്‍​ക്ക് 10,000 രൂ​പ വീ​തം) പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി ന​ല്‍​കും. കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കു​ന്ന​വ​ര്‍​ക്ക് തു​ട​ര്‍ വാ​യ്പ​യും ല​ഭി​ക്കും.
അ​പേ​ക്ഷ ഫോ​റം വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നും, ജി​ല്ല​യി​ലെ മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും ല​ഭി​യ്ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9847907161, 9809744399, 8138073864, 7560916058.