യു​വാ​വി​നെ മ​ര്‍​ദി​ച്ച കേ​സ്: പ്ര​തി പി​ടി​യി​ല്‍
Wednesday, October 21, 2020 11:57 PM IST
പേ​രൂ​ര്‍​ക്ക​ട: യു​വാ​വി​നെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി പി​ടി​യി​ല്‍. ക​ഴി​ഞ്ഞ 19ന് ​ചൂ​ഴ​മ്പാ​ല സ്വ​ദേ​ശി​യും നെ​ടു​മ​ങ്ങാ​ട് തൊ​ളി​ക്കോ​ട് ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന ഷി​ജു​വി​നെ (30) മ​ർ​ദി​ച്ച കേ​സി​ൽ ചൂ​ഴ​മ്പാ​ല സ്വ​ദേ​ശി അ​ഖി​ല്‍ (ക​ണ്ണ​ന്‍ ,29) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ഖി​ല്‍ ഉ​ള്‍​പ്പെ​ട്ട ഏ​ഴം​ഗ സം​ഘ​ത്തി​ന്
ഷി​ജു​വു​മാ​യു​ണ്ടാ​യ വ്യ​ക്തി​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സം ഷി​ജു വെ​ല്‍​ഡിം​ഗ് പ​ണി ചെ​യ്തു​കൊ​ണ്ടി​രു​ന്ന മു​ട്ട​ട അ​ഞ്ചു​മു​ക്കു​വ​യ​ലി​ലെ ഒ​രു വീ​ട്ടി​ലെ​ത്തി​യ അ​ഖി​ല്‍ ഇ​യാ​ളോ​ടൊപ്പം വ​ര​ണ​മെ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണെ​ന്നും അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​രു​വ​രും ചൂ​ഴ​മ്പാ​ല​യി​ലെ അ​ഖി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി. ഇ​വി​ടെ​വ​ച്ച് ഒ​ന്നാം​പ്ര​തിയും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് ക്രി​ക്ക​റ്റ് സ്റ്റ​മ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഷി​ജു​വി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​ന്നു. പേ​രൂ​ര്‍​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥും എ​സ്ഐ വി. ​സു​നി​ലും ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് അ​ഖി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഘ​ത്തി​ലെ ആ​റു പേ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.