ഓ​ട്ടോ​മാ​റ്റി​ക് സ്പി​ന്നിം​ഗ് മെ​ഷി​നു​ക​ളുടെ ഉദ്ഘാടനം നടത്തി
Wednesday, October 21, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: പെ​രു​ങ്കു​ഴി ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ 20 ഓ​ട്ടോ​മാ​റ്റി​ക് സ്പി​ന്നിം​ഗ് മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.
ക​യ​ർ മേ​ഖ​ല​യെ ഊ​ർ​ജ​സ്വ​ല​മാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.
200ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ൽ ചെ​യ്യു​ന്ന പെ​രു​ങ്കു​ഴി ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ക​യ​ർ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​സി​ഡി​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 20 സ്പി​ന്നിം​ഗ് മെ​ഷീ​നു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ച​ത്.
പെ​രു​ങ്കു​ഴി ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​യ​ർ അ​പ്പെ​ക്സ് ബോ​ഡി വൈ​സ് ചെ​യ​ർ​മാ​ൻ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ മെ​ഷീ​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു.
ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, അ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജി​ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സം​ഘം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.