കൊ​റ്റി​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 21, 2020 11:57 PM IST
നേ​മം: ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ പാ​ർ​ക്ക് കൊ​റ്റി​ല്ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം ഗോ​കു​ൽ സു​രേ​ഷ്ഗോ​പി നി​ർ​വ​ഹി​ച്ചു. ബ​യോ​ഡൈ​വേ​ർ​സി​റ്റി ബോ​ർ​ഡി​ന്‍റെ​യും ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത പ​ദ്ധ​തി​യി​ലാ​ണ് കൊ​റ്റി​ല്ലം പ​ണി​തി​രി​ക്കു​ന്ന​ത്.
വി​വി​ധ ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​യാ​യ വെ​ള്ളാ​യ​ണി കാ​യ​ൽ തീ​ര​ത്ത് കി​രീ​ടം പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ന്ന ത​ര​ത്തി​ൽ കൊ​റ്റി​ല്ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​വെ​ള്ളാ​യ​ണി കി​രീ​ടം പാ​ല​ത്തി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കു​മാ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പ​ത്മ​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ല​ത​കു​മാ​രി, നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​നു​കു​മാ​ർ, ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തം​ഗം​ങ്ങ​ളാ​യ ച​ന്തു​കൃ​ഷ്ണ, സ​രി​ത, കൃ​ഷ്ണ​കു​മാ​രി, മ​നോ​ജ് കെ ​നാ​യ​ർ , രാ​ജ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.