ഒ​ന്പ​തു ല​ക്ഷം ഹെ​ക്ട​റി​ല്‍ തെ​ങ്ങ് കൃ​ഷി വ്യാ​പി​പ്പി​ക്കും: മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍
Wednesday, October 21, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളി​കേ​ര കൃ​ഷി നി​ല​വി​ലു​ള്ള ഏ​ഴു ല​ക്ഷം ഹെ​ക്ട​റി​ല്‍ നി​ന്നും ഒ​ന്പ​തു ല​ക്ഷം ഹെ​ക്ട​റി​ലേ​ക്കാ​യി വ്യാ​പി​പ്പി​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ട്ടി​യൂ​ര്‍​ക്കാ​വ്, കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന 250 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് തെ​ങ്ങു​കൃ​ഷി പ​രി​പാ​ല​ന​ത്തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
പ​ദ്ധ​തി പ്ര​കാ​രം കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ നി​ന്ന് 67.49 ല​ക്ഷം രൂ​പ​യു​ടെ ആ​നു​കൂ​ല്യം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രോ​ഗം ബാ​ധി​ച്ച​തും കാ​യ്ഫ​ലം കു​റ​ഞ്ഞ​തും പ്രാ​യാ​ധി​ക്യ​വു​മു​ള്ള​തു​മാ​യ തെ​ങ്ങു​ക​ള്‍ മു​റി​ച്ചു​മാ​റ്റി പ​ക​രം തെ​ങ്ങു​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ക്കും. സ​ബ്സി​ഡി നി​ര​ക്കി​ല്‍ കു​മ്മാ​യം, ജൈ​വ​വ​ളം, രാ​സ​വ​ളം, കീ​ട​നാ​ശി​നി എ​ന്നി​വ വി​ത​ര​ണം ചെ​യ്യും. ജൈ​വ​വ​ള നി​ര്‍​മാ​ണ​ത്തി​ന് ക​മ്പോ​സ്റ്റ് യൂ​ണി​റ്റു​ക​ള്‍, ജ​ല​സേ​ച​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 30 സെ​ന്‍റി​ന് മു​ക​ളി​ല്‍ തെ​ങ്ങു​കൃ​ഷി​യു​ള്ള​വ​ര്‍​ക്ക് കി​ണ​ര്‍, പ​മ്പ് സെ​റ്റ്, സൂ​ക്ഷ്മ​ജ​ല​സേ​ച​നം, മ​ഴ​വെ​ള്ള സം​ഭ​രി​ണി, തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം എ​ന്നി​വ സ​ബ്സി​ഡി നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ ഇ​ട​വി​ള കൃ​ഷി​ക്കു​ള്ള കി​റ്റ് സൗ​ജ​ന്യ​മാ​യി ന​ല്‍​കും. വ​ട്ടി​യൂ​ര്‍​ക്കാ​വ് സാ​ഹി​ത്യ പ​ഞ്ചാ​ന​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, കൃ​ഷി വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​ജി.​ഷീ​ജ , പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ജോ​ര്‍​ജ് അ​ല​ക്സാ​ണ്ട​ര്‍, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.