ജി​ല്ല​യി​ൽ ഒരുങ്ങുന്നു കാ​യ​ൽ ടൂ​റി​സം സ​ർ​ക്യൂ​ട്ട്
Wednesday, October 21, 2020 11:56 PM IST
കഴക്കൂട്ടം: ജി​ല്ല​യു​ടെ കാ​യ​ൽ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 8.85 കോ​ടി രൂ​പ​യു​ടെ കാ​യ​ൽ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ട്രാ​വ​ൻ​കൂ​ർ ഹെ​റി​റ്റേ​ജ് സ​ർ​ക്യൂ​ട്ട് ക​ഠി​നം​കു​ളം അ​ഞ്ചു​തെ​ങ്ങ് ഇ​ട​നാ​ഴി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​രു​മാ​തു​റ ബീ​ച്ച് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​രു​ക്കും​പു​ഴ, പൗ​ണ്ട്ക​ട​വ്, കാ​യി​ക്ക​ര ക​ട​വ്, പ​ണ​യി​ൽ​ക​ട​വ്, പു​ത്ത​ൻ​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബോ​ട്ട് ജെ​ട്ടി നി​ർ​മി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

വേ​ളി​യി​ൽ വെ​ൽ​കം ആ​ർ​ച്ചും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കും. വ​ർ​ക്ക​ല ബീ​ച്ച് സ​മ​ഗ്ര വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മ്പ​തു കോ​ടി രൂ​പ​യു​ടെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു പു​റ​മേ പാ​ലം, വാ​ച്ച് ട​വ​ർ, കു​ളം, ഉ​റ​വ​യു​ടെ ഭാ​ഗ​ത്തെ ന​വീ​ക​ര​ണം തു​ട​ങ്ങി​വ​യാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ 2.66 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ വ​ർ​ക്ക​ല​യി​ൽ പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു.

മൂ​ന്നു കോ​ടി രൂ​പ​യാ​ണു പെ​രു​മാ​തു​റ ബീ​ച്ച് വി​ക​സ​ന പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. റോ​ഡ്, കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ർ​ക്ക്, ടി​ക്ക​റ്റ് കൗ​ണ്ട​ർ, പ​വ​ലി​യ​ൻ, ഇ​രി​പ്പി​ട​ങ്ങ​ൾ, ശു​ചി​മു​റി, ന​ട​പ്പാ​ത, സ്നാ​ക്സ് ബാ​ർ, ചു​റ്റു​മ​തി​ൽ, സ്റ്റേ​ജ്, ലൈ​ഫ് ഗാ​ർ​ഡ് റൂം ​തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ.

മേ​യ് മാ​സ​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന രീ​തി​യി​ൽ ആ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.​പെ​രു​മാ​തു​റ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഡീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.