പാ​റ​മ​ട​യി​ല്‍​നി​ന്നു കു​ടി​വെ​ള്ളം; ഇ​ത് ജ​ല​വി​ത​ര​ണ​ത്തി​ലെ പോ​ത്ത​ന്‍​കോ​ട് മാ​തൃ​ക
Wednesday, October 21, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​മ​ട​യി​ല്‍ നി​ന്നും ശു​ദ്ധ​ജ​ലം നി​ര്‍​മി​ച്ചു മാ​തൃ​ക​യാ​വു​ക​യാ​ണ് പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ചി​ട്ടി​ക്ക​ര പാ​റ​മ​ട ഇ​പ്പോ​ള്‍ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന കേ​ന്ദ്ര​മാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.
നാ​ല​ര ഏ​ക്ക​റി​ല്‍ പ​ര​ന്നു​കി​ട​ക്കു​ന്ന ചി​ട്ടി​ക്ക​ര പാ​റ​മ​ട​യി​ല്‍ 200 അ​ടി താ​ഴ്ച്ച​യു​ള്ള ജ​ല സ്രോ​ത​സു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പാ​റ​മ​ട​യി​ലെ വെ​ള്ളം ആ​റ്റി​ങ്ങ​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​രി​ശേ​ധി​ച്ച് വെ​ള്ളം കു​ടി​ക്കാ​ന്‍ യോ​ഗ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.​തു​ട​ർ​ന്ന് ശു​ദ്ധ​ജ​ലം സം​ഭ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചു.
മൈ​ക്രോ ഫി​ല്‍​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു ഫി​ല്‍​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ശു​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​ണ് വെ​ള്ളം ടാ​ങ്കു​ക​ളി​ലേ​ക്ക് പ​മ്പ് ചെ​യു​ന്ന​ത്.
വേ​ന​ല്‍​കാ​ല​ത്ത് ബ്ലോ​ക്കി​ന്‍റെ കീ​ഴി​ലെ പോ​ത്ത​ന്‍​കോ​ട്, അൂ​ര്‍​ക്കോ​ണം, അ​ഴൂ​ര്‍, മം​ഗ​ല​പു​രം, ക​ഠി​നം​കു​ളം എ​ന്നീ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​ങ്ങ​ള്‍​ക്ക് ഇ​വി​ടെ നി​ന്നും വെ​ള്ളം ല​ഭ്യ​മാ​ക്കും. ബ്ലോ​ക്കി​ന് പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മി​ത​മാ​യ വാ​ട​ക ന​ല്‍​കി വെ​ള്ളം കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
ബ്ലോ​ക്ക് പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും 23 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​യ്ക്കാ​യി വി​നി​യോ​ഗി​ച്ച​ത്. കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു കു​പ്പി​വെ​ള്ള ഫാ​ക്ട​റി ഇ​താ​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.