സി​പി​എം വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ന്നു : എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി
Wednesday, October 21, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​എം വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നു എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി. അ​വി​ഹി​ത നി​യ​മ​ന​ങ്ങ​ൾ​ക്കും പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കും വ​ഴി​വെ​ക്കാ​തെ ശ്രീ​നാ​ര​യ​ണ ഗു​രു​വി​ന്‍റെ പേ​രി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യോ​ഗ്യ​ത​യു​ള്ള​യാ​ളെ വി​സി​യാ​യി നി​യ​മി​ക്ക​ണ​മെ​ന്ന ആ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് താ​ൻ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ അ​തി​നെ മ​ത​പ​ര​വും സാ​മു​ദാ​യി​ക​വു​മാ​യി ചി​ത്രീ​ക​രി​ച്ചു മു​സ്‌​ലീം വി​രു​ദ്ധ വി​കാ​രം പ്ര​ച​രി​പ്പി​ക്കാ​ൻ വേ​ണ്ടി സി​പി​എം ബോ​ധ​പൂ​ർ​വ​മാ​യ നീ​ക്ക​മാ​ണു ന​ട​ത്തി​യ​തെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. യു​ഡി​എ​ഫി​ലേ​യ്ക്കു വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി വ​രു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ മു​ന്ന​ണി ച​ർ​ച്ച​ചെ​യ്തി​ട്ടി​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ത​ന്നെ ന​ല്ല​രീ​തി​യി​ൽ സ​ഹാ​യി​ച്ചു. പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ മു​ന്ന​ണി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു രാ​ഷ്ട്രീ​യ തീ​രു​മാ​ന​വും ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.