സ്വ​കാ​ര്യ​വ്യ​ക്തി കൈയേറിയ ക​ലു​ങ്ക് തു​റ​ന്നു
Wednesday, October 21, 2020 11:54 PM IST
ആ​റ്റി​ങ്ങ​ല്‍: മാ​മ്പ​ഴ​ക്കോ​ണ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി നി​ക​ത്തി​യ ക​ലു​ങ്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​റ​ന്നു. ജി​ല്ലാ​ക​ള​ക്ട​റു​ടെ അ​ദാ​ല​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.
ഒ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും മ​ണ​മ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും വ്യാ​പ​ക​മാ​യി പു​റ​മ്പോ​ക്ക് കൈ​യേ​റ്റം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. മാ​മ്പ​ഴ​ക്കോ​ണ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി തോ​ട് നി​ക​ത്തു​ക​യും ക​ലു​ങ്ക് അ​ട​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് പ്ര​ദേ​ശ​മാ​കെ വെ​ള്ള​ക്കെ​ട്ടാ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചാ​ല്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​റി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
എ​ന്നാ​ല്‍ ക​ലു​ങ്ക് പൂ​ര്‍​ണ​മാ​യി തു​റ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല. ക​ലു​ങ്കി​നു​ള്ളി​ല്‍ പാ​റ​യു​ള്‍​പ്പെ​ടെ​യു​ള്ള​വ ഇ​പ്പോ​ഴും കി​ട​പ്പു​ണ്ട്. ഇ​വ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കൈ​യേ​റ്റ​ക്കാ​ര്‍​ക്കെ​തി​രെ​യും കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളു​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.