രാ​ജാ​ജി​ന​ഗ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ ന​ഗ​ര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കും: ആ​രോ​ഗ്യ മ​ന്ത്രി
Wednesday, October 21, 2020 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജാ​ജി​ന​ഗ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ ഭാ​വി​യി​ൽ ന​ഗ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ . രാ​ജാ​ജി ന​ഗ​ർ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1.8 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് രാ​ജാ​ജി ന​ഗ​റി​ലെ പ​ബ്ലി​ക് ഹെ​ൽ​ത്ത് സെ​ന്‍റ​ർ പു​തു​ക്കി​പ്പ​ണി​യു​ന്ന​ത്.
നി​ല​വി​ലു​ള്ള പി​എ​ച്ച്സി കെ​ട്ടി​ടം രാ​ജാ​ജി ന​ഗ​റി​ന​ടു​ത്തു​ള്ള ഊ​റ്റു​കു​ഴി പ​ന​വി​ള റോ​ഡി​നു ചേ​ർ​ന്നാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​തേ കെ​ട്ടി​ട​ത്തി​ൽ​ത്ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി ഉ​ൾ​പ്പെ​ടെ​യാ​ണ് പു​തു​ക്കി പ​ണി​യു​ന്ന​ത്. പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്കും അം​ഗ​ൻ​വാ​ടി​യി​ലേ​ക്കും പ്ര​ത്യേ​കം പ്ര​വേ​ശ​ന​വും ഒ​രു​ക്കും. ല​ബോ​റ​ട്ട​റി, റി​സ​പ്ഷ​ൻ, ഫാ​ർ​മ​സി, ന​ഴ്സ് സ്റ്റേ​ഷ​ൻ, ജെ​പി​എ​ച്ച് എ​ൻ റൂം, ​ടോ​യ്‌​ല​റ്റു​ക​ൾ, ക​ൺ​സ​ൾ​ട്ടേ​ഷ​ൻ , ഡ്ര​സിം​ഗ് റൂം, ​സ്റ്റോർ റൂം ​തു​ട​ങ്ങി എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക.
ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​യ​ർ കെ ​ശ്രീ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ, ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, പ​ബ്ലി​ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചേ​ർ പേ​ഴ്സ​ൺ പു​ഷ്പ​ല​ത, ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഐ.​പി. ബി​നു, കൗ​ൺ​സി​ല​ർ എം. ​വി. ജ​യ​ല​ക്ഷ്മി, സ്മാ​ർ​ട്ട് സി​റ്റി സി​ഇ​ഒ പി. ​ബാ​ല​കി​ര​ൺ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.