ഐ​എ​ന്‍​ടി​യു​സി പ്രതിഷേധ സ​മ​രം ന​ട​ത്തി
Wednesday, October 21, 2020 11:54 PM IST
വെ​ള്ള​റ​ട:​ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ന​ല്‍​കി വ​ന്നി​രു​ന്ന സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം നി​ര്‍​ത്ത​ലാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ന്‍​ടി​യു​സി വി​ശ​പ്പി​ന്‍റെ വി​ളി സ​മ​രം​ന​ട​ത്തി.
​വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്ക്മു​ന്നി​ല്‍ പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വാ​ഴി​ച്ച​ല്‍ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം യു​ഡി​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ. ​ദ​സ്ത​ഗീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ്മോ​ഹ​ന്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡന്‍റ് ​ മ​ണ്ണാ​ത്തി​പ്പാ​റ ജോ​ണ്‍​സ​ണ്‍, യൂ​ത്ത് കോ​ൺഗ്രസ് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നി​പ്ര​സാ​ദ്, ജെ.​പ​ി.പി​ള്ള, റ​സീ​നാ​സ്, സ​ത്യ​രാ​ജ്, സു​ധാ​ക​ര​ന്‍ നാ​യ​ര്‍, ജോ​ണ്‍​റോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.