വീ​ടു ക​യ​റി ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, October 21, 2020 11:54 PM IST
നെ​ടു​മ​ങ്ങാ​ട് : വീ​ടു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് കൊ​ല്ലം​കാ​വ് സ്വ​ദേ​ശി ര​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കൊ​ല്ലം സ്വ​ദേ​ശി അ​വി​നാ​ഷി​നെ മ​ർ​ദി​ച്ച കേ​സി​ൽ കൊ​ല്ല​ങ്കാ​വ് പ​ന്നി​യോ​ട്ടു​കോ​ണം മേ​ക്കോ​ണ​ത്ത് തോ​ട്ട​രി​ക​ത്തു വീ​ട്ടി​ൽ ന​ന്ദു ( 23), അ​തി​യ​ന്നൂ​ർ കു​ട​നാ​വി​ള ചാ​രു​നി​ന്ന​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജേ​ഷ് (24 )എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ര​ജി​ത്തി​ന്‍റെ വീ​ടി​നു മൂ​ന്നി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് എ​ട്ടോ​ളം വ​രു​ന്ന സം​ഘം വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഒ​ളി​വി​ൽ പോ​യ മ​റ്റ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ഗോ​പി, എ​സ്‌​സി​പി​ഒ ബി​ജു, സി​പി​ഒ സ​ന​ൽ രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.