കു​ള​ത്തൂ​ർ -ക​ഴ​ക്കൂ​ട്ടം റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
Wednesday, October 21, 2020 11:54 PM IST
ക​ഴ​ക്കൂ​ട്ടം : ടെ​ക്നോ​പാ​ർ​ക്ക് മു​ത​ൽ ക​ഴ​ക്കൂ​ട്ടം വ​രെ​യു​ള്ള സ​ർ​വീ​സ് റോ​ഡ് അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് കു​ള​ത്തൂ​ർ -ക​ഴ​ക്കൂ​ട്ടം റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ഇ​ടു​ന്ന​തി​നുള്ള പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ച​ത്.

ബൈ​പാ​സി​ൽ നി​ന്നും ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തേ​യ്ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ആ​റ്റി​ൻ​കു​ഴി​യി​ൽ നി​ന്നും കു​ള​ത്തൂ​ർ -ക​ഴ​ക്കൂ​ട്ടം റോ​ഡി​ലേ​ക്കാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.

വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.​കു​ള​ത്തൂ​ർ മു​ത​ൽ ക​ഴ​ക്കൂ​ട്ടം ച​ന്ത ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ര നി​ര​യാ​യാ​ണു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ട്രാ​ഫി​ക് വാ​ർ​ഡ​ന്മാ​രെ നി​യ​മി​ച്ചു ഗ​താ​ഗ​തം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.