വ​ർ​ക്ക​ല​ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, October 20, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​ ടൂ​റി​സം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പാ​പ​നാ​ശം ബീ​ച്ചി​ൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. വ​ർ​ക്ക​ല വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഇ​ത്ര​യ​ധി​കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​മി​ച്ചു ന​ട​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ത്തി​നി​ടെ 2.6 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ക്ക​ല​യി​ൽ ന​ട​ന്നു​വെ​ന്നും 2.4 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. പാ​പ​നാ​ശം മു​ത​ല്‍ തി​രു​വ​മ്പാ​ടി വ​രെ​യു​ള്ള ക​ട​ല്‍​ത്തീ​ര​ത്ത് 10 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് വ​ർ​ക്ക​ല വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ക.
വ​ര്‍​ക്ക​ല ന​ഗ​ര​സ​ഭ കൈ​മാ​റി​യ സ്ഥ​ല​ത്ത് ഡാ​ന്‍​സിം​ഗ് സൗ​ണ്ട് ആ​ൻ​ഡ് ലൈ​റ്റ് സി​സ്റ്റ​വും കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കും സ​ജ്ജീ​ക​രി​ക്കും. പാ​പ​നാ​ശം ബീ​ച്ചി​ല്‍ ആ​വ​ശ്യാ​നു​സ​ര​ണ​മു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍, ശു​ചി​മു​റി, ന​ട​പ്പാ​ത, വാ​ച്ച് ട​വ​ര്‍ എ​ന്നി​വ നി​ര്‍​മി​ക്കും. ബീ​ച്ചി​ലു​ള്ള പ്ര​കൃ​തി​ദ​ത്ത​മാ​യ നീ​രു​റ​വ​ക​ളു​ടെ സം​ര​ക്ഷ​ണ​വും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​കും.​പാ​പ​നാ​ശം ബീ​ച്ചി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി. ​ജോ​യി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്ദു​ഹ​രി​ദാ​സ്, വി​ദ്യാ​ഭ്യാ​സ കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗീ​താ​ഹേ​മ​ച​ന്ദ്ര​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ബ്ദു​ല്‍ സ​മ​ദ്, സ്വ​പ്നാ​ശേ​ഖ​ര്‍, ടൂ​റി​സം ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ൺ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.