യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി; ര​ക്ഷ​ക​രാ​യി ഫ​യ​ര്‍​ഫോ​ഴ്സ്
Tuesday, October 20, 2020 11:43 PM IST
പേ​രൂ​ര്‍​ക്ക​ട: പെ​ട്രോ​ളും മ​ണ്ണെ​ണ്ണ ക​ന്നാ​സു​മാ​യി മ​ര​ത്തി​ല്‍​ക്ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ ഫ​യ​ര്‍​ഫോ​ഴ്സ് അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി.
പാ​തി​രി​പ്പ​ള്ളി ത്രി​വേ​ണി ഗാ​ര്‍​ഡ​ന്‍​സ് മ​ഹ​നീ​യം നി​വാ​സി​ല്‍ സ​ജു (45) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​കു​ട​പ്പ​ന​ക്കു​ന്ന് ഫാം ​കോ​മ്പൗ​ണ്ടി​ലെ മ​ര​ത്തി​ല്‍​ക്ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഫാ​മി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ളെ ര​ണ്ടാ​ഴ്ച മു​മ്പ് ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു.
തി​രി​കെ​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. മ​ര​ത്തി​ല്‍​ക്ക​യ​റി​യ സ​ജു ക​ഴു​ത്തി​ലും മ​ര​ത്തി​ലു​മാ​യി കു​രു​ക്കി​ട്ട് നി​ല​യു​റ​പ്പി​ച്ച​തോ​ടെ ചെ​ങ്ക​ല്‍​ച്ചു​ള്ള ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്നു ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ രാ​മ​മൂ​ര്‍​ത്തി, അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ജ​യ​കു​മാ​ര്‍, പ്ര​ദീ​പ്, ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ ഷ​ഹീ​ര്‍, പ്ര​വീ​ണ്‍, പ്ര​മോ​ദ്, റ​സ്ക്യു ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ സ​ജി​ത്ത്, ഹോം ​ഗാ​ര്‍​ഡ് ശ്യാ​മ​ള​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​വും പേ​രൂ​ര്‍​ക്ക​ട പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.
ഫാം ​സൂ​പ്ര​ണ്ട് സ്ഥ​ല​ത്ത് എ​ത്തു​ക​യും പ്ര​ശ്നം ച​ര്‍​ച്ച​ചെ​യ്യാ​മെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് അ​നു​ന​യി​പ്പി​ച്ച് ഇ​യാ​ളെ ഏ​ണി ഉ​പ​യോ​ഗി​ച്ച് താ​ഴെ​യെ​ത്തി​ച്ചു. ഫാം ​അ​ധി​കൃ​ത​ര്‍ പ​രാ​തി ന​ല്‍​കാ​ത്ത​തി​നാ​ല്‍ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.