എ​ടി​എ​മ്മി​നു​ള്ളി​ല്‍ കൃ​ത്രി​മം കാ​ണി​ക്കാ​ന്‍ ശ്ര​മ​മെ​ന്നു പ​രാ​തി
Tuesday, October 20, 2020 11:43 PM IST
പേ​രൂ​ര്‍​ക്ക​ട: എ​ടി​എം കൗ​ണ്ട​റി​ൽ പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ​വ​ര്‍ കൃ​ത്രി​മം കാ​ട്ടി​യ​താ​യി ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പ​രാ​തി. കു​റ​വ​ന്‍​കോ​ണ​ത്തെ ക​ന​റാ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നെ പ​രാ​തി ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​ന് കൈ​മാ​റി.​
ക​ഴി​ഞ്ഞ 13ന് ​എ​ടി​എം കൗ​ണ്ട​റി​ലെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ള്‍ പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തി​നി​ടെ കൗ​ണ്ട​റി​ന്‍റെ സ്ക്രീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ്ക്രൂ ​അ​ഴി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യും എ​ടി​എ​മ്മി​നു​ള്ളി​ല്‍ നി​ന്ന് എ​ന്തോ ഒ​ന്ന് ഇ​ള​ക്കി​മാ​റ്റാ​ന്‍ നോ​ക്കു​ന്ന​താ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.
ര​ണ്ടോ മൂ​ന്നോ യു​വാ​ക്ക​ളാ​ണ് കൗ​ണ്ട​റി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​വ​ര്‍ മാ​സ്കു​ക​ള്‍ ധ​രി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഇ​തു സം​ബ​ന്ധി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് അ​ധി​കൃ​ത​ര്‍ കൈ​മാ​റി .
എ​ന്നാ​ല്‍ എ​ടി​എ​മ്മി​ല്‍ പ​ണം സൂ​ക്ഷി​ക്കു​ന്ന ഭാ​ഗ​ത്തി​ന് യാ​തൊ​രു കേ​ടു​പാ​ടു​മു​ണ്ടാ​യി​ട്ടി​ല്ല. എ​ടി​എ​മ്മി​നു​ള്ളി​ല്‍ നി​ന്നു പ​ണ​വും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നു പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റി​യി​ച്ചു.