മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍​ത്തും: മു​ഖ്യ​മ​ന്ത്രി
Tuesday, October 20, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ ഡി​എ​സ്എ, ഡി​ജി​റ്റ​ല്‍ ഫ്ളൂ​റോ​സ്കോ​പ്പി, ഡി​ജി​റ്റ​ല്‍ മാ​മ്മോ​ഗ്രാം എ​ന്നീ മെ​ഷീ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഒാ​ൺ​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്തു​ത്യ​ര്‍​ഹ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​യ്ക്കാ​യി സ​ര്‍​ക്കാ​ര്‍ വ​ലി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സാ​റ വ​ര്‍​ഗീ​സ്, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. റം​ല ബീ​വി, റോ​ട്ട​റി ക്ല​ബ് ക​വ​ടി​യാ​ര്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​പി മം​ഗ​ളാ​ന​ന്ദ​ന്‍ , ഡോ.​ശ​ശി ത​രൂ​ര്‍ എം​പി, റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ല്‍, മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ സു​രേ​ഷ് മാ​ത്യു എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ന​ഗ​ര​സ​ഭ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ന്‍ എ​സ്.​എ​സ്. സി​ന്ധു, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു, എ​സ്എ​ടി സൂ​പ്ര​ണ്ട് ഡോ. ​എ. സ​ന്തോ​ഷ്കു​മാ​ര്‍, റോ​ട്ട​റി മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍​മാ​രാ​യ ആ​ര്‍ ര​ഘു​നാ​ഥ്, എം. ​സ​ഞ്ജീ​വ്, സെ​ക്ര​ട്ട​റി സി.​ബി. ഗോ​പ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.