രാ​ജാ​ജി ന​ഗ​ർ ഫ്ളാ​റ്റ് സ​മു​ച്ഛ​യ നി​ർ​മാ​ണോ​ദ്ഘാ​ട​നം
Tuesday, October 20, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ സ്മാ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന രാ​ജാ​ജി ന​ഗ​ർ പു​ന​രു​ദ്ധാ​ര​ണ​വും ഫ്ളാ​റ്റ് നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 248 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​മാ​ണ് ന​ഗ​ര​സ​ഭ ഒ​രു​ക്കു​ന്ന​ത്.
61.47 കോ​ടി രൂ​പ ചെ​ല​വി​ൽ ര​ണ്ട് ബെ​ഡ് റൂം, ​അ​റ്റാ​ച്ച്ഡ് ബാ​ത്ത് റൂം, ​ഹാ​ൾ, കി​ച്ച​ണ്‍, ബാ​ൽ​ക്ക​ണി എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ഓ​രോ ഫ്ളാ​റ്റു​ക​ളും. മൂ​ന്ന് നി​ല​ക​ളി​ലാ​യി എ​ട്ടു ഫ്ളാ​റ്റ് സ​മു​ച്ഛ​യ​ങ്ങ​ളാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ഹ​ന പാ​ർ​ക്കിം​ഗ്, ക​ളി സ്ഥ​ലം, പൂ​ന്തോ​ട്ടം, പ​ച്ച​ക്ക​റി കൃ​ഷി​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ,മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ന്നി​വ​യൊ​രു​ക്കും.
നി​ർ​മാ​ണോ​ ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ മേ​യ​ർ കെ.​ശ്രീ​കു​മാ​ർ, എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, ഡ​പ്യൂ​ട്ടി മേ​യ​ർ അ​ഡ്വ. രാ​ഖി ര​വി​കു​മാ​ർ, ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ അ​ഡ്വ. എം.​വി.​ജ​യ​ല​ക്ഷ്മി, സ്മാ​ർ​ട്ട് സി​റ്റി സി​ഇ​ഒ പി.​ബാ​ല​കി​ര​ണ്‍ , ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ.​സ​നൂ​പ് ഗോ​പി കൃ​ഷ്ണ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.