വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 20, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് മ​ന്ദി​രോ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ മീ​റ്റിം​ഗ് ഹാ​ളാ​യ ഇ.​എം.​എ​സ്. ഹാ​ൾ ബി. ​സ​ത്യ​ൻ എം​എ​ൽ​എ​യും കോ​ൺ​ഫ​റ​ൻ​സ്ഹാ​ളാ​യ ഇ.​കെ. നാ​യ​നാ​ർ ഹാ​ൾ വി. ​ജോ​യ് എം ​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ വി. ​ര​ഞ്ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സി.​എ​സ്. രാ​ജീ​വ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ സ​ബീ​ന ശ​ശാ​ങ്ക​ൻ, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ.​ബാ​ലി​ക്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.