പൊ​ന്മു​ടി സൗ​ന്ദ​ര്യ​വ​ത്ക​ര​ണം: ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, October 20, 2020 11:38 PM IST
ക​ല്ല​റ : പൊ​ന്മു​ടി ലോ​വ​ര്‍ സാ​നി​റ്റോ​റി​യം സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ഉ​ദ്ഘാ​ട​നം നാ​ളെ ര​വി​ലെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഡി.​കെ.​മു​ര​ളി എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും.
പൊ​ന്മു​ടി​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സ്, കെ​ടി​ഡി​സി കോ​ട്ടേ​ജു​ക​ള്‍ എ​ന്നി​വ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കൂ​ടാ​തെ നാ​ലു കോ​ടി​യോ​ളം രൂ​പ മു​ട​ക്കി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യൊ​രു ബ്ലോ​ക്കും പൂ​ര്‍​ത്തി​യാ​യി വ​രു​ക​യാ​ണ്.
സ​ഞ്ചാ​രി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സം വ​കു​പ്പ് 2017ല്‍ ​ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ന്ന​ത്.
കു​ട്ടി​ക​ള്‍​ക്കു​ള്ള ക​ളി​ക്ക​ളം, ലാ​ന്‍റ് സ്കേ​പ്പിം​ഗ്, ഇ​രി​പ്പി​ട​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കൂ​ടാ​തെ സ​ഞ്ചാ​രി​ക​ളു​മാ​യി വ​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നും ലോ​വ​ര്‍ സാ​നി​റ്റോ​റി​യം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.