പു​ര​യി​ട​ത്തി​ൽ അബോ​ധ​ാവസ്ഥ​യി​ൽ കാണപ്പെട്ടയാൾ മ​രി​ച്ചു
Tuesday, October 20, 2020 2:11 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പു​ര​യി​ട​ത്തി​ൽ അബോ​ധ​ാവസ്ഥ​യി​ൽ കാണ പ്പെട്ടയാൾ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് കോ​ട്ടു​കു​ന്നം മു​ടി​യൂ​ർ​ക്കോ​ണം വി​ള​യി​ൽ വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​ൻ (48) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ക​ള​മ​ച്ച​ൽ അ​തി​ർ​ത്തി മു​ക്കി​നു സ​മീ​പം കൂ​ലി പ​ണി​ക്ക് എ​ത്തി​യ ഇ​യാ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്തി​നെ തു​ട​ർ​ന്ന് തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​ര​വേ ക​ള​മ​ച്ച​ലി​നു സ​മീ​പം പു​ര​യി​ട​ത്തി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.