എ​സ്എം​എ​സ്എം സെ​ന്‍റി​ന​റി ബി​ൽ​ഡിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, October 19, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എം​എ​സ്എം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ 100-ാം വാ​ർ​ഷി​ക​ത്തി​നോ​ടു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​മി​ച്ച എ​സ്എം​എ​സ്എം സെ​ന്‍റി​ന​റി ബി​ൽ​ഡിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും.
ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര വി​പ​ണ​ന മു​ഖം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലു​ള​ള തീം ​ബേ​യ്സ്ഡ് ഷോ​റും, രാ​ജ്യ​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്കാ​ര​ങ്ങ​ളേ​യും, പൈ​തൃ​ക​ങ്ങ​ളേ​യും കോ​ർ​ത്തി​ണ​ക്കി കൊ​ണ്ട് പ്ര​ദ​ർ​ശ​ന മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സ്ഥി​രം എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​ർ, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ തു​ട​ങ്ങി​യ ആ​ധു​നി​ക അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ണ്.
യോ​ഗ​ത്തി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​സ്എം​എ​സ്എം സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡോ. ​ശ​ശി ത​രൂ​ർ എം​പി, വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, വ്യ​വ​സാ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ്, കൈ​ത്ത​റി വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ.​സു​ധീ​ർ, കൗ​ൺ​സി​ല​ർ എം.​വി.​ജ​യ​ല​ക്ഷ്മി, ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്.​സു​നി​ൽ​കു​മാ​ർ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ.​മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.