കോ​ഴി​ഫാ​മി​ൽ നി​ന്ന് പ​ണ​വും സി​സി​ടി​വി കാ​മ​റാ ഉ​പ​ക​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു
Monday, October 19, 2020 11:48 PM IST
വി​തു​ര : പ​ച്ച കാ​ല​ങ്കാ​വി​ലെ കോ​ഴി​ഫാ​മി​ൽ നി​ന്ന് പ​ണ​വും സി​സി​ടി​വി കാ​മ​റാ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​താ​യി പ​രാ​തി.​ചെ​റ്റ​ച്ച​ൽ സ്വ​ദേ​ശി നി​ഖി​ൽ പ്ര​ദീ​പ് വാ​ട​ക​യ്ക്കെ​ടു​ത്തു ന​ട​ത്തു​ന്ന ഫാ​മി​ൽ നി​ന്ന് 57000 രൂ​പ​യും ഡി​വി​ആ​റു​മാ​ണ് ക​വ​ർ​ന്ന​ത്.
പു​റ​ത്തി​രു​ന്ന ഇ​യാ​ളു​ടെ ബൈ​ക്കി​ന്‍റെ ഗ്ലാ​സ് പൊ​ട്ടി​ച്ച ചി​ല്ല് ഉ​പ​യോ​ഗി​ച്ച് വ​ല മു​റി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ ഉ​ള്ളി​ൽ ക​ട​ന്ന​തെ​ന്ന് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ഏ​തോ വാ​ഹ​നം വ​ന്നു പോ​യ​തി​ന്‍റെ ശ​ബ്ദം കേ​ട്ട​താ​യി അ​ടു​ത്ത വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പാ​ലോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.