848 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Sunday, October 18, 2020 1:36 AM IST
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 848 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 569 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 259 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​റു​പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ര​ണ്ടു പേ​ർ​വി​ദേ​ശ​ത്തു നി​ന്നും അ​ഞ്ചു​പേ​ർ ഇതര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. ഏ​ഴു​പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു. ക​ര​മ​ന സ്വ​ദേ​ശി രാ​ജ​ഗോ​പാ​ൽ(47), തൊ​ളി​ക്കോ​ട് സ്വ​ദേ​ശി​നി ഭ​വാ​നി(70), ഇ​ട​പ്പ​ഴി​ഞ്ഞി സ്വ​ദേ​ശി ഡ​ട്ടു(42), ക​രു​മം സ്വ​ദേ​ശി അ​ജി​ത്കു​മാ​ർ(59), മ​ഞ്ചം​മൂ​ട് സ്വ​ദേ​ശി​നി വി​ജി​ത(26), വ​ർ​ക്ക​ല സ്വ​ദേ​ശി​നി ഉ​ഷ(63), മൂ​ങ്ങോ​ട് സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ(39) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് 19 മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 417 പേ​ർ സ്ത്രീ​ക​ളും 431 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 97 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 154 പേ​രു​മു​ണ്ട്. പു​തു​താ​യി ഇ​ന്ന​ലെ 1,546 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 30,399 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. 1,963 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ലാ​കെ 10,893 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ 860 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.