യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സാ​യാ​ഹ്ന​ധ​ര്‍​ണ
Tuesday, September 29, 2020 11:20 PM IST
വെ​ള്ള​റ​ട: പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ര്യ​ങ്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജം​ഗ്ഷ​നി​ല്‍ സാ​യാ​ഹ്ന​ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ര്യ​ങ്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഞ്ചം​കോ​ട് സു​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ന്‍​സ​ജി​താ റ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാം ശ​രി​യാ​ക്കാം എ​ന്ന് പ​റ​ഞ്ഞ സ​ര്‍​ക്കാ​റി​നെ ശ​രി​യാ​ക്കാ​ന്‍ ദേ​ശീ​യ ഏ​ജ​ന്‍​സി​ക​ള്‍ കേ​ര​ള​ത്തി​ല്‍ വ​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. നി​യു​ക്ത കെ​പി​സി​സി സെ​ക്ര​ട്ട​റി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​പി. അ​രു​ണ്‍ അ​നു​മോ​ദി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​റ​ശാ​ല സു​ധാ​ക​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​ച​ന്ദ്ര​ന്‍, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ന്‍, ബ്ലോ​ക്ക് മെ​മ്പ​ര്‍ ഷി​ജു ത​ട​ത്തി​ല്‍, വി​ല്‍​ഫ്ര​ഡ്‌​സ​ണ്‍, വീ​രേ​ന്ദ്ര​കു​മാ​ര്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, അ​ഡ്വ. അ​നൂ​പ് ‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.