ക​രിം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും വി​ഴി​ഞ്ഞം പ്ര​ബേ​ഷ​ൻ എ​സ്ഐ​ക്കും കോ​വി​ഡ്
Tuesday, September 29, 2020 11:20 PM IST
വി​ഴി​ഞ്ഞം: ക​രിം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലെ പ്ര​ബേ​ഷ​ൻ എ​സ്ഐ​ക്കും കോ​വി​ഡ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ത​ല്കാ​ല​ത്തേ​ക്ക് അ​ട​ച്ചു പൂ​ട്ടി.​വി​ഴി​ഞ്ഞ​ത്ത് എ​സ്ഐ​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ൽ പോ​ലീ​സ്,ആ​ശ​ങ്ക​യ്ക്ക് അ​റു​തി​യി​ല്ലാ​തെ തീ​ര​ദേ​ശ​വും. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റ​ത്ത് ന​ട​ത്തി​യ 51 പേ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ 12 പേ​ർ രോ​ഗി​ക​ളാ​യ​താ​യി ക​ണ്ടെ​ത്തി. ഇ​തി​ൽ ഒ​ൻ​പ​ത് പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
സ്റ്റേ​ഷ​നി​ൽ ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പോ​ലീ​സു​കാ​രും ആ​ശ​ങ്ക​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ളു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ഉ​ട​ൻ ത​യാ​റാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്തി​നെ രോ​ഗം കൂ​ടു​ത​ൽ പി​ടി​മു​റു​ക്കു​ന്ന​തി​ന്‍റെ അ​ങ്ക​ലാ​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​ന്ന​ലെ ന​ട​ത്തി​യ 74 പേ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ 25 പേ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​രിം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും രോ​ഗം പി​ടി​പെ​ട്ട​താ​യി ക​ണ്ട​ത്.​ഇ​തോ​ടെ മ​റ്റ് ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞ​യ​ച്ച ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൂ​ട്ടി. സെ​ക്ര​ട്ട​റി​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യും ഉ​ട​ൻ ത​യാ​റാ​ക്കും. രോ​ഗ​ബാ​ധ​യു​ണ്ടാ​യ ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചി​ടു​ന്ന​ത്. നേ​ര​ത്തെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​പ്പോ​ഴും ക​രിം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഒ​രാ​ഴ്ച അ​ട​ച്ചി​രു​ന്നു.
സ​മൂ​ഹ വ്യാ​പ​നം ക​ണ്ടെ​ത്തി​യ പു​ല്ലു​വി​ള, ക​രിം​കു​ളം, പ​ള്ളം എ​ന്നി​വി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ത്തോ​ളം തീ​ര​ദേ​ശ വാ​ർ​ഡു​ക​ൾ ഉ​ള്ള പ​ഞ്ചാ​യ​ത്താ​ണ് ക​രിം​കു​ളം.​ചെറിയ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ധി​കൃ​ത​രെ ഞെ​ട്ടി​ച്ച് കോ​വി​ഡ് വീ​ണ്ടും ത​ല​പൊ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്രി​ക്കാ​ൻ ചു​മ​ത​ല​യു​ള്ള പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും രോ​ഗി​യാ​യി ആ​ശ​ങ്ക കൂ​ട്ടി​യ​ത്. നേ​ര​ത്തെ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്ന പൂ​വാ​ർ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധി​ച്ച 19 പേ​രി​ൽ അ​ഞ്ചു​പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വെ​ന്ന് ക​ണ്ടെ​ത്തി. ഇ​വി​ടെ തീ​ര​ദേ​ശ​ത്ത് നി​ന്ന് ആ​രും പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു..