ര​ണ്ട് ഡോ​ക്ട​ർ​മാ​രും, ആ​ശാ​വ​ർ​ക്ക​റും ഉ​ൾ​പ്പെടെ ആ​റ്റി​ങ്ങ​ലി​ൽ 10 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, September 29, 2020 11:20 PM IST
ആ​റ്റി​ങ്ങ​ൽ: ര​ണ്ട് ഡോ​ക്ട​ർ​മാ​രും, ആ​ശാ​വ​ർ​ക്ക​റും ഉ​ൾ​പ്പ​ടെ ആ​റ്റി​ങ്ങ​ലി​ൽ 10 പേ​ർ​ക്ക് കോ​വി​ഡ്. ന​ഗ​ര​സ​ഭ ഒ​ന്പ​താം വാ​ർ​ഡ് ത​ച്ചൂ​ർ​കു​ന്നി​ൽ 25 കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ളെ റൂം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡി​ൽ ആ​ശാ​വ​ർ​ക്ക​റാ​യ 48 കാ​രി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ​യും റൂം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ചാം വാ​ർ​ഡി​ൽ അ​നാ​മി​ക ലെ​യ്നി​ൽ ഗ​ർ​ഭി​ണി​യാ​യ 25 കാ​രി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ പേ​രൂ​ർ​ക്ക​ട കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

മാ​മ്പ​ഴ​ക്കോ​ണം എ​കെ​ജി ന​ഗ​റി​ൽ 37 കാ​ര​നാ​യ ഡോ​ക്ട​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേഗം അ​ഞ്ചു​തെ​ങ്ങ് പി​എ​ച്ച് സെ​ന്‍റ​റി​ലെ ഡോ​ക്ട​റാ​യി​രു​ന്നു.ഇ​ദ്ദേഹ ത്തെയും റൂം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടാ​തെ ഈ ​വാ​ർ​ഡി​ലെ 27 കാ​ര​ൻ അ​മ്പ​ലം​മു​ക്ക് സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം മ​ണ​മ്പൂ​ർ സി.​എ​ച്ച് സെ​ന്‍റ​റി​ലെ ഡോ​ക്ട​റാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ​യും റൂം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ലാം വാ​ർ​ഡ് ടി​ബി ജം​ഗ്ഷ​നി​ലെ 48കാ​ര​നും 11-ാം വാ​ർ​ഡ് വി.​വി ക്ലി​നി​ക്ക് റോ​ഡി​ൽ 37 വ​യ​സു​ള്ള സ്ത്രീ, ​നാ​ല​ര വ​യ​സു​ള്ള മ​ക​ൻ, ര​ണ്ട് വ​യ​സു​കാ​രി മ​ക​ൾ എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ഴ്ച മു​മ്പ് ഈ ​വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ആ​യി​രു​ന്നു. 16-ാം വാ​ർ​ഡി​ൽ മാ​മം സ്വ​ദേ​ശി 33 കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​ഹ​പ്ര​വ​ർ​ത്ത​ക​ന് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​തി​യി​ൽ പ​രി​ശോ​ധി​ക്കു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ആ​യി​രു​ന്നു. ഇ​യാ​ളെ റൂം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി രോ​ഗ​വ്യാ​പ​ന തോ​ത് വ​ർ​ധി​ക്കു​ക​യാ​ണ്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ഫ​യ​ർ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പ​ടെ അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ന​ഗ​ര​വാ​സി​ക​ളും, ക​ച്ച​വ​ട​ക്കാ​രും, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​വും സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് അ​റി​യി​ച്ചു.