നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ത്: മ​ന്ത്രി കെ.കെ. ശൈ​ല​ജ ടീ​ച്ച​ര്‍
Tuesday, September 29, 2020 11:20 PM IST
നെ​ടു​മ​ങ്ങാ​ട് : നാ​ല​ര വ​ര്‍​ഷം കൊ​ണ്ടു സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണു നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ശു​പ​ത്രി ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ​യും പു​തി​യ ഐ​സി യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്ഥ​ലം എം​എ​ല്‍​എ​യും ന​ഗ​ര​സ​ഭ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഒ​ന്നി​ച്ചു​നി​ന്നു ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കി​യ​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ഇ​വി​ടെ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കും. ആ​ശു​പ​ത്രി​യി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ​താ​ബ്ദി സ്മാ​ര​ക​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ര്‍​മി​ക്കു​ന്ന മൂ​ന്നു നി​ല മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സ​ഹ​ക​ര​ണം ദേ​വ​സ്വം ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഓ​ൺ​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന് 1.6 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു നി​ര്‍​മി​ക്കു​ന്ന ഇ​രു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ സ്ഥാ​പ​നം സി. ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ര്‍​മി​ച്ച പു​തി​യ വാ​ര്‍​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു നി​ര്‍​വ​ഹി​ച്ചു. ന​വീ​ക​രി​ച്ച കൊ​ട്ടാ​രം വാ​ര്‍​ഡ് നെ​ടു​മ​ങ്ങാ​ട് മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ചെ​റ്റ​ച്ച​ല്‍ സ​ഹ​ദേ​വ​നും പാ​ലി​യേ​റ്റീ​വ് വാ​ര്‍​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷം കൊ​ണ്ട് 12 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മാ​ത്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി. ​ര​ഞ്ജി​ത്ത്, നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു, ഡി​എം​ഒ കെ.​എ​സ്.​ഷി​നു, ഡി​പി​എം പി.​വി.​അ​രു​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി. ​വി​ജു​മോ​ഹ​ന്‍, എ​ല്‍.​പി മാ​യാ​ദേ​വി, എ​സ്.​എം. റാ​സി, വി. ​ശോ​ഭ​കു​മാ​ര്‍, നെ​ടു​മ​ങ്ങാ​ട് മു​ന്‍​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​സ്.​ലേ​ഖാ, നെ​ടു​മ​ങ്ങാ​ട് മു​ന്‍​സി​പ്പ​ല്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഹ​രി​കേ​ശ​ന്‍ നാ​യ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി. ​അ​ര്‍​ജു​ന​ന്‍, എ​ല്‍​എ​സ്ജി​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ബി. ​ശോ​ഭ​ന​കു​മാ​രി എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റോ​യ് മാ​ത്യു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.