മ​ല​മാ​വു​ക​ളുടെ സം​ര​ക്ഷ​ണം: ന​ട​പ​ടി​യു​മാ​യി വ​നം​വ​കു​പ്പ്
Monday, September 28, 2020 11:48 PM IST
പാ​ലോ​ട് : പാ​ലോ​ട്ടെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ട്രോ​പ്പി​ക്ക​ല്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ ആ​ൻ​ഡ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി​യ മ​ല​മാ​വു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പാ​ലോ​ട് റേ​ഞ്ച്ഓ​ഫീ​സ​ര്‍ അ​ജി​ത്ത്കു​മാ​ര്‍ പ​റ​ഞ്ഞു.​ലോ​ക​ത്തു​നി​ന്നു​ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നു വി​ശ്വ​സി​ച്ചി​രു​ന്ന മ​ല​മാ​വു​ക​ളെ​യാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ പാ​ലോ​ട്ടു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. മ​ല​മാ​വ് നി​ല്‍​ക്കു​ന്ന പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്തെ മേ​ഖ​ല സം​ര​ക്ഷി​ത വ​ന​പ്ര​ദേ​ശ​മാ​ക്കു​മെ​ന്നും മാ​വ് നി​ല്‍​ക്കു​ന്ന സ്ഥ​ലം സു​ര​ക്ഷാ​വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ം.

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ല​മാ​വ് ക​ണ്ടെ​ത്തി​യ വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു പി​ന്നാ​ലെ ഡി​എ​ഫ്ഒ പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ല്‍ നി​ന്നു​ള്ള ശാ​സ്ത്ര​ഞ​ജ്ഞ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബൊ​ക്ക​നാ​നി​യ ബാ​ര്‍​ബ​റി എ​ന്ന ശാ​സ്ത്ര​നാ​മ​ത്തി​ല​റി​യ​പ്പെ​ടു​ന്ന മ​ല​മാ​വു​ക​ള്‍ ഭൂ​മു​ഖ​ത്തു നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നു വി​ശ്വ​സി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ശാ​സ​ത്ര​ലോ​കം. മ​ല​മാ​വു​ക​ളെ 1904ല്‍ ​ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്

ചാ​ള്‍​സ് ആ​ല്‍​ഫ്ര​ഡ് ബാ​ര്‍​ബ​ര്‍ എ​ന്ന സ​സ്യ​ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു. പി​ന്നീ​ട് 1914ല്‍ ​എ.​ജെ.​ഗാ​മ്പി​ള്‍ എ​ന്ന സ​സ്യ​ശാ​സ്ത്ര​ത​ജ്ഞ​നാ​ണ് ഇ​ത് വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ല​മാ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. അ​തി​നു​ശേ​ഷം ലോ​ക​ത്തെ​ങ്ങും ത​ന്നെ ഈ ​വൃ​ക്ഷം ക​ണ്ടെ​ത്തി​യി​ല്ല. വ​ള​രെ​വ​ലി​പ്പ​മു​ള്ള ര​ണ്ട് വൃ​ക്ഷ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്ന് ജെ​എ​ന്‍​ടി​ബി​ജി ആ​ര്‍​ഐ​ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു .