കോ​വി​ഡ്: ത​ല​സ്ഥാ​ന​ത്ത് സ്ഥി​തി അ​തീ​വ​ഗു​രു​ത​രം; ഇ​ള​വു​ക​ൾ പു​ന​:പ​രി​ശോ​ധി​ക്കാ​ൻ ശി​പാ​ർ​ശ
Monday, September 28, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത തേ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ആ​യി​ര​ത്തി​നു മു​ക​ളി​ൽ പ്ര​തി​ദി​ന രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യ​തോ​ടെ​യാ​ണ് രോ​ഗം തീ​വ്ര​മാ​യി പ​ട​രാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്പോ​ഴും ജി​ല്ല​യി​ൽ ജ​ന​ങ്ങ​ൾ വേ​ണ്ട ത്ര ​ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കൂ​ടു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ൽ​കു​ന്ന​ത്.
ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ ഇ​ള​വു​ക​ൾ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്യു​ക​യും ചെ​യ്തു. സ്ഥി​തി ഗു​രു​ത​ര​മാ​യ തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട​ണ​മെ​ന്നും ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം ഉ​ണ്ട ായി​ട്ടി​ല്ല. ഇ​ന്ന​ത്തെ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​നു ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക​ളും വ​ന്നേ​ക്കും.
ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ​ക്കു പു​റ​മെ ഓ​ണം കൂ​ടിഎ​ത്തി​യ​തോ​ടെ ജാ​ഗ്ര​ത പാ​ലി​ക്കാ​തെ ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ക​യും ചു​റ്റി​ക്ക​റ​ങ്ങു​ക​യും ചെ​യ്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി ഉ​ണ്ട ാക്കു​ന്നു​വെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. നി​യ​ന്ത്ര​ണം കൃ​ത്യ​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വീ​ണ്ട ും ലോ​ക്ഡൗ​ണ്‍ വേ​ണ്ട ി വ​ന്നേ​ക്കാ​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. വീ​ട്ടി​ൽ നി​രീ​ക്ഷ​ത്തി​ലു​ള്ള​വ​രെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.