പു​ഴു​ത്തുന​ശി​ച്ച അരി വൃത്തിയാക്കി വിതരണം ചെയ്യുന്നതായി ആരോപണം
Monday, September 28, 2020 11:45 PM IST
നെ​ടു​മ​ങ്ങാ​ട് : സ​പ്ലൈ​കോ​യു​ടെ നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യു​ടെ കീ​ഴി​ലെ ഗോ​ഡൗ​ണു​ക​ളി​ല്‍ കി​ട​ന്ന പു​ഴു​ത്ത അ​രി വൃത്തിയാക്കി റോ​ഷ​ൻ​ക​ട​ക​ളി​ലെ​ത്തി​ക്കു​ന്ന​താ​യി ആ​രോ​പ​ണം.
പു​ലി​പ്പാ​റ, പു​തു​ക്കു​ള​ങ്ങ​ര, ചേ​ന്നം​പാ​റ ഗോ​ഡൗ​ണു​ക​ളി​ല്‍ നി​ന്നു​ള്ള അ​രി​യാ​ണ് മി​ല്‍ ക്ലീ​നി​ങ്ങി​നാ​യി തി​രി​ച്ച് അ​യ​ച്ച​ത്. ഇ​വി​ടെ മാ​സ​ങ്ങ​ളോ​ളം കെ​ട്ടി​കി​ട​ന്ന് പു​ഴു​വ​രി​ച്ച് നാ​റ്റ​മു​ണ്ടാ​യ​പ്പോ​ഴാ​ണ് വി​ജി​ല​ന്‍​സ് സം​ഘം പ​രി​ശോ​ധി​ച്ച് അ​രി​യു​ടെ ക​ണ​ക്കെ​ടു​ത്ത​ത്.
ക​ണ​ക്കെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഗോ​ഡൗ​ണ്‍ മാ​നേ​ജ​രെ കാ​സ​ര്‍​ഗോ​ട്ടേ​യ്ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.​തു​ട​ര്‍​ന്നാ​ണ് ഇ​വി​ടെ നി​ന്നും ലോ​ഡ്ക​ണ​ക്കി​ന് അ​രി ക്ലീ​നിം​ഗ് മി​ല്ലി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യ​ത്. ഇ​തേ അ​രി​ത​ന്നെ ആ​ഴ്ച​ക​ള്‍​ക്കു​ശേ​ഷം മി​നു​ക്കി തി​രി​കേ​യെ​ത്തും. കി​ലോ ഒ​ന്നി​ന് 6.50 രൂ​പ നി​ര​ക്കി​ലാ​ണ് മി​ല്ലു​ക​ള്‍​ക്ക് അ​രി ക്ലീ​നിം​ഗി​നാ​യി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കാ​ലി​ത്തീ​റ്റ​യു​ണ്ടാ​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് മി​ക്ക​പ്പോ​ഴും ക്ലീ​നിം​ഗി​നാ​യി അ​രി​ന​ല്‍​കു​ന്ന​ത്.
സ​പ്ലൈ​കോ ഗോ​ഡൗ​ണു​ക​ളി​ല്‍ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളു​ടെ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വെ​ഞ്ഞാ​റ​മൂ​ട്, ചേ​ന്ന​ന്‍​പാ​റ, പു​തു​ക്കു​ള​ങ്ങ​ര, പു​ലി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളാ​യി​രു​ന്നു പു​ഴു​വ​രി​ച്ചു ന​ശി​ക്കു​ന്ന രീ​തി​യി​ല്‍ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഗോ​ഡൗ​ണ്‍ പൂ​ട്ടി. പു​ഴു​വ​രി​ച്ചു ന​ശി​ക്കു​ന്ന ധാ​ന്യ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ യോ​ഗ്യ​മാ​യ​ത്, അ​ല്ലാ​ത്ത​ത്, കാ​ലി​ത്തീ​റ്റ നി​ര്‍​മി​ക്കു​ന്ന​തി​ന് എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ചി​രു​ന്നു.
ഇ​തേ അ​രി ത​ന്നെ ക്ലീ​ൻ ചെ​യ്തു വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​മെ​ന്ന​ആ​ശ​ങ്ക​യി​ലാ​ണ് റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ.