നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി ശ​താ​ബ്ദി നി​റ​വി​ൽ: പു​തി​യ ഐ​സി യൂ​ണി​റ്റി​ന്‍റെ​യും വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇന്ന്
Monday, September 28, 2020 11:45 PM IST
നെ​ടു​മ​ങ്ങാ​ട്: ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് ന​ട​ത്തും.​ശ​താ​ബ്ദി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ​യും പു​തി​യ​താ​യി സ​ജീ​ക​രി​ച്ച ഐ​സി യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11 ന് ​മ​ന്ത്രി കെ .​കെ ശൈ​ല​ജ നി​ർ​വ​ഹി​ക്കും. 1917 ൽ ​ശ്രീ​മൂ​ലം തി​രു​നാ​ളി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​ദ്യം ആ​രം​ഭി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് 1919 ലെ ​ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി.1920 ൽ ​ഇ​ന്ന് കാ​ണു​ന്ന രീ​തി​യി​ൽ ക​രി​ങ്ക​ൽ കെ​ട്ടി​ട​ത്തി​ന്‍റെ​യും ടെ​റ​സ് പോ​ർ​ട്ടി​ക്കോ​യു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച് ആ​ശു​പ​ത്രി സ​ജീ​വ​മാ​ക്കി. ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടു​വെ​ങ്കി​ലും സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം താ​ലു​ക്ക് ആ​ശു​പ​ത്രി​യെ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടു.

2014- 15ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ വീ​ണ്ടും ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി അ​പ്ഗ്രേ​ഡ്ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്തി​നി​ട​യി​ൽ 12 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക്ക​രി​ച്ചി​ട്ടു​ള്ള​ത്.

കൂ​ടാ​തെ എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​ര​ത്തി​നാ​യി 1 .6 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഐ​സി യൂ​ണി​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ കൂ​ടി യാ​ഥാ​ർ​ത്ഥ്യ​മാ​വു​ക​യാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു​കോ​ടി രൂ​പ​യ്ക്കു ശ​താ​ബ്ദി സ്മാ​ര​ക​മാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച പു​തി​യ വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി​യും, എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സി. ​ദി​വാ​ക​ര​ൻ എം ​എ​ൽ എ ​യും ന​വീ​ക​രി​ച്ച കൊ​ട്ടാ​രം വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വും പാ​ലി​യേ​റ്റീ​വ് വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​നും നി​ർ​വ​ഹി​ക്കും.

വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ , രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.