വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്:സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ
Sunday, September 27, 2020 11:47 PM IST
വെ​ഞ്ഞാ​റ​മൂ​ട് : മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി നാ​ലോ​ളം പേ​രെ വെ​ട്ടിക്കൊല​പ്പെടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും , പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു.
നെ​ല്ല​നാ​ട് , വെ​ട്ടു വി​ള​യി​ൽ വെ​ട്ടു വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷൈ​ജു (24 ) , ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ശ്യാം (19) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഈ ​കേ​സി​ലെ പ്ര​തി​ക​ളാ​യ ഷൈ​ൻ , ഷാ​രു ,വി​ഷ്ണു ,ശ്രീ​രാ​ജ് ,ശ്രീ​നാ​ഥ് ,മ​ഞ്ജേ​ഷ് , മ​നേ​ഷ് എ​ന്നീ എ​ട്ട് പ്ര​തി​ക​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു .ക​ഴി​ഞ്ഞ മേ​യി​ൽ മാ​രി​യം വെ​ട്ടു​വി​ള​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.​
മു​ൻ വൈ​രാ​ഗ്യം കാ​ര​ണം പ്ര​തി​ക​ൾ ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി അ​നി​ക്കു​ട്ട​ൻ , ശ​ര​ത്ച​ന്ദ്ര​ൻ , സു​നി​ൽ , വി​നീ​ത് എ​ന്നി​വ​രെ മാ​ര​ക​മാ​യി വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും , സ്ത്രീ​ക​ളെ ഉ​ൾ​പ്പെ​ടെ അ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലാണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത് .
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​അ​ശോ​ക​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി എ​സ്.​വൈ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. വി​ജ​യ​രാ​ഘ​വ​ൻ , സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​ർ , ടി.​ശ​ശി​ധ​ര​ൻ നാ​യ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഫി​റോ​സ് ഖാ​ൻ , എ​എ​സ്ഐ മാ​രാ​യ ബി.​ദി​ലീ​പ് , ആ​ർ.​ബി​ജു കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.