വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ല​മാ​വു​ക​ളെ ക​ണ്ടെ​ത്തി
Sunday, September 27, 2020 11:47 PM IST
പാ​ലോ​ട് : ലോ​ക​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നു കരുതിയി​രു​ന്ന മ​ല​മാ​വു​ക​ളെ പാ​ലോ​ട്ടെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ട്രോ​പ്പി​ക്ക​ല്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ ആ​ൻ​ഡ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി. ബൊ​ക്ക​നാ​നി​യ ബാ​ര്‍​ബ​റി എ​ന്ന ശാ​സ്ത്ര​നാ​മ​ത്തി​ല​റി​യ​പ്പെ​ടു​ന്ന മ​ല​മാ​വു​ക​ളെ​യാ​ണ് പാ​ലോ​ടി​ന​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

മ​ല​മാ​വു​ക​ളെ 1904ല്‍ ​ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത് ചാ​ള്‍​സ് ആ​ല്‍​ഫ്ര​ഡ് ബാ​ര്‍​ബ​ര്‍ എ​ന്ന സ​സ്യ​ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു. എ​ന്നാ​ല്‍ താ​ന്‍​ക​ണ്ടെ​ത്തി​യ വൃ​ക്ഷം കു​ള​മാ​വ് എ​ന്ന സ​സ്യ​കു​ടും​ബ​ത്തി​ലേ​താ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം ക​രു​തി​യ​ത്. പി​ന്നീ​ട് 1914ല്‍ ​എ.​ജെ.​ഗാ​മ്പി​ള്‍ എ​ന്ന സ​സ്യ​ശാ​സ്ത്ര​ത​ജ്ഞ​നാ​ണ് ഇ​ത് വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ല​മാ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. അ​തി​നു​ശേ​ഷം ലോ​ക​ത്തെ​ങ്ങും ത​ന്നെ ഈ ​വൃ​ക്ഷം ക​ണ്ടെ​ത്തി​യി​ല്ല.

ഭൂ​മു​ഖ​ത്തു നി​ന്നും അ​ന്യം​നി​ന്നു​വെ​ന്ന് ക​രു​തി​യി​രു​ന്ന വൃ​ക്ഷ​മാ​ണ് ഇ​പ്പോ​ള്‍ പാ​ലോ​ടി​ന​ടു​ത്തു​ത​ന്നെ​യു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് വൃ​ക്ഷ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ലോ​ക​ത്ത് ശേ​ഷി​ക്കു​ന്ന ര​ണ്ടു മ​ല​മാ​വു​ക​ളാ​ണ് ഇ​തെ​ന്ന് ഗ​വേ​ഷ​ണ​ത്തി​നു മേ​ല്‍​നോ​ട്ടം വ​ഹി​ച്ച ഡോ. ​ഗ്യാ​നി പ​റ​യു​ന്നു. ഇ.​എ​സ്.​സ​ന്തോ​ഷ്കു​മാ​ര്‍, എ​സ്.​ബി​ന്ദു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. അ​ന്യം​നി​ന്നു​പോ​യ ബൊ​ക്ക​നാ​നി​യ ബാ​ര്‍​ബ​റി​യെ ക​ണ്ടെ​ത്താ​നാ​യ​ത് സ്ഥാ​പ​ന​ത്തി​ന്‍റെ മി​ക​ച്ച ഗ​വേ​ഷ​ണ നേ​ട്ട​മാ​ണെ​ന്ന് ജെ​എ​ന്‍​ടി​ബി​ജി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ.​പ്ര​കാ​ശ്കു​മാ​ര്‍ പ​റ​ഞ്ഞു.