ഫി​ലി​പ്പ് ഉ​ഴ​ ുന്നല്ലൂ​ർ കോ​ര്‍ എ​പ്പി​സ്കോ​പ്പയ്ക്ക് യാ​ത്രാമൊ​ഴി
Sunday, September 27, 2020 11:47 PM IST
മാ​റ​ന​ല്ലൂ​ര്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍ അ​ഞ്ചു പ​തി​റ്റാ​ണ്ട് അ​ജ​പാ​ല​ന രം​ഗ​ത്ത് ജ്വ​ലി​ച്ചു നി​ന്ന ഉ​ഴ​ുന്നല്ലൂ​ര്‍ ഫി​ലി​പ്പ് കോ​ര്‍ എ​പ്പി​സ്ക്കോ​പ്പ​യ്ക്ക് വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ യാ​ത്രാ മൊ​ഴി.
ഇ​ന്ന​ലെ ന​ട​ന്ന മൃ​ത​സം​സ്ക്കാ​ര ച​ട​ങ്ങു​ക​ള്‍​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ​ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മൃ​ത​ശ​രീ​രം നെ​ല്ലി​ക്കാ​ട് സ്കൂ​ളി​ന് സ​മീ​പ​ത്തെ ചാ​പ്പ​ലി​ലെ​ത്തി​ച്ച​തു മു​ത​ല്‍ അ​ണ​മു​റി​യാ​തെ ജ​നം ഒ​ഴു​കി​യെ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​ക്ക് പാ​റ​ശാ​ല ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര ബി​ഷ​പ് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ന്നു.‌
കോ​ര്‍ എ​പ്പി​സ്ക്കോ​പ്പ​യു​ടെ സു​ഹൃ​ത്ത് കൂ​ടി​യാ​യി പ​ത്ത​നം​തി​ട്ട ബി​ഷ​പ് സാ​മൂ​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോസ് ഫാ.​ഫി​ലി​പ്പ് ഉ​ഴ​നെ​ല്ലൂ​രി​ന്‍റെ അ​ജ​പാ​ല​ന ജീ​വ​ത​ത്തെ​ക്കുറി​ച്ച് പ്രസംഗിച്ചു. തു​ട​ര്‍​ന്ന് മൂ​ന്നി​ന് ചാ​പ്പ​ലി​ന് പു​റ​ത്തു അ​ള്‍​ത്താ​ര​ക്ക് സ​മീ​പ​മാ​യി ക്ര​മീ​ക​രി​ച്ച പ്ര​ത്യേ​ക ക​ല്ല​റ​യി​ല്‍ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.