ഇ ​ഗ​വേണ​ന്‍​സ് രം​ഗ​ത്ത് പു​തി​യ സോ​ഫ്റ്റ്‌വെ​യ​ർ
Sunday, September 27, 2020 11:47 PM IST
തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ​ലി​യ മാ​റ്റ​ത്തി​നു വ​ഴി​യൊ​രു​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ല്‍ ഗ​വേ​ര്‍​ണ​ന്‍​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റംസോ​ഫ്റ്റ് വെ​യ​റി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും. സം​സ്ഥാ​ന​ത്തെ 150 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പദ്ധതി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ മ​ന്ത്രി എ. ​സി മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സോ​ഫ്റ്റ്‌വെയ​ര്‍ ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്.പ​ദ്ധ​തി​യു​ടെ ട്ര​യ​ല്‍ വി​ജ​യ​ക​ര​മാ​യി പ​ഞ്ചാ​യ​ത്ത് പൂ​ര്‍​ത്തി​യാ​ക്കി. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്കാ​ണ് പു​തി​യ സോ​ഫ്റ്റ് വെയ​റി​ലൂ​ടെ സാ​ധ്യ​മാ​വു​ക.
ഇ​ന്‍റഗ്രേ​റ്റ​ഡ് ലോ​ക്ക​ല്‍ ഗ​വെ​ര്‍​ണ​ന്‍​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം എ​ന്ന സോ​ഫ്റ്റ് വെയ​റി​ലൂ​ടെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണം സു​താ​ര്യ​മാ​കു​ന്ന​തോ​ടൊ​പ്പം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ള്‍ ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ല്‍ അ​നാ​യാ​സം ഏ​കീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും.ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം ​പി, വി. ​ജോ​യ് എം​എ​ല്‍​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​എ​ച്ച്. സ​ലിം, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ര്‍ ജ​യ​ശ്രീ, ഐ​കെ​എം ഡ​യ​റ​ക്ട​ര്‍ ചി​ത്ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.